Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koyili Hospital

Kannur

കൊ​യി​ലി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സേ​വ​ന വേ​ത​ന നി​ര​ക്ക് ആ​വ​ശ്യ​പ്പെ​ട്ട് അ​റു​പ​ത്തി​ര​ണ്ട് ദി​വ​സ​മാ​യി ക​ണ്ണൂ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​ച്ചു. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ മു​ന്പാ​കെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്നു​ള്ള ധാ​ര​ണ​യി​ൽ ഇ​ന്ന​ലെ കൊ​യി​ലി ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും ഒ​പ്പി​ടാ​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് ന​ഴ്സു​മാ​ർ സ​മ​രം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച​ത്.

സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷി​ഹാ​ബ്, ബി​ജോ​ഷ് ജോ​സ​ഫ്, പ്ര​സാ​ദ്, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി നി​ധീ​ഷ് എ​ന്നി​വ​രാ​ണ് ലേ​ബ​ർ ഓ​ഫീ​സ​ർ എ.​കെ. ജ​യ​ശ്രീ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ധാ​ര​ണ​യി​ൽ ഒ​പ്പി​ട്ട​ത്. സ​മ​രം അ​വ​സാ​നി​പ്പി​ച്ച ന​ഴ്സു​മാ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ മ​ധു​രം വി​ത​ര​ണം ചെ​യ്ത് ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് മാ​നേ​ജ്മെ​ന്‍റ് ധാ​ര​ണ​യി​ൽ ഒ​പ്പി​ട്ട​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യ ഒ​ത്തു​തീ​ർ​പ്പ് ക​രാ​റി​ൽ കൊ​യി​ലി മാ​നേ​ജ്മെ​ന്‍റ് ഒ​പ്പു​വ​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ രാ​വി​ലെ മു​ത​ൽ ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ ഉ​പ​രോ​ധം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ഒ​ഴി​കെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. യൂ​ത്ത് ലീ​ഗ് നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി ഉ​പ​രോ​ധി​ച്ച് ന​ട​ത്തി​യ സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷി​നാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ഫ്‌​ലീം മാ​ണി​യാ​ട്ട് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ട്ര​ഷ​റ​ർ ഷ​ബീ​ർ എ​ട​യ​ന്നൂ​ർ പ്ര​സം​ഗി​ച്ചു. എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. സാ​ഗ​ർ, കെ.​വി. പ്ര​ശോ​ഭ്, കെ.​വി.​ര​ജീ​ഷ്, പി.​കെ. മി​ഥു​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ, നേ​താ​ക്ക​ളാ​യ മ​ഹി​ത മോ​ഹ​ൻ, മി​ഥു​ൻ മാ​റോ​ളി , ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ അ​ഖി​ലേ​ന്ത്യാ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. സു​ക​ന്യ, കേ​ര​ള മ​ഹി​ള സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. സ​പ്ന, ഇ. ​ബീ​ന, കെ. ​ല​ത, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ, സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ റ​ഷീ​ദ് ക​വ്വാ​യി, അ​ഡ്വ. അ​ജ​യ​കു​മാ​ർ, റൈ​ജു ജ​യ്സ​ൺ, കെ.​പി. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

Latest News

Corehub Up